Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Third Term

മൂ​ന്നാം ടേം ​ല​ഭി​ക്കു​മെ​ന്നു ക​രു​തി, താ​ഴേ​ത്ത​ട്ടി​ൽ പാ​ർ​ട്ടി​യു​ടെ ക​ണ​ക്ക്തെ​റ്റി: എം.​വി. ഗോ​വി​ന്ദ​ൻ

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തു ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നു മൂ​ന്നാം ടേം ​ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ​യെ​ന്നും വ​ൻ പ​രാ​ജ​യ​മു​ണ്ടാ​കു​മെ​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​നോ ക​മ്മി​റ്റി​ക്കോ മ​ന​സി​ലാ​ക്കാ​നാ​യി​ല്ലെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

ഇ​എം​എ​സ് സ്മൃ​തി​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. താ​ഴേ​ത്ത​ട്ടി​ൽ​നി​ന്നു ല​ഭി​ച്ച ക​ണ​ക്കി​ൽ 74 മു​ത​ൽ 80 സീ​റ്റ് വ​രെ നേ​ടു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ പൊ​തു​വി​കാ​രം അ​താ​യി​രു​ന്നെ​ന്നു ക​രു​തി​യ​തു തെ​റ്റി. സ​ർ​ക്കാ​രി​നു ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​ത് ഒ​ന്നു​മി​ല്ല എ​ന്ന മി​ഥ്യാ​ബോ​ധം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​യി. ന​മ്മു​ടെ പ​രി​മി​തി എ​ന്തെ​ന്നു ജ​ന​ത്തെ ബോ​ധ്യ​മാ​ക്കാ​നും പൊ​തു​ബോ​ധ​മാ​ക്കാ​നും ക​ഴി​ഞ്ഞി​ല്ല.

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്പോ​ൾ അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലെ ഓ​രോ വീ​ടി​നും ര​ക്ഷ​ക​നാ​യി​രു​ന്നു. ആ ​കു​ന്ത​മു​ന ത​ക​ർ​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ളും ബൂ​ർ​ഷ്വാ പാ​ർ​ട്ടി​ക​ളും ചേ​ർ​ന്നു പ്ര​ചാ​ര​ണം ന​ട​ത്തി. അ​ദ്ദേ​ഹ​ത്തി​നു പ​ഴ​യ​പോ​ലെ ജ​ന​ങ്ങ​ളി​ൽ സ്വീ​കാ​ര്യ​ത​യി​ല്ല എ​ന്ന ന​രേ​റ്റീ​വ് ഉ​ണ്ടാ​ക്കി. ഇ​നി ഈ ​ആ​ക്ര​മ​ണം പാ​ർ​ട്ടി​ക്കും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കും എ​തി​രാ​യി​ട്ടാ​കും. വ്യ​ക്തി​പ​ര​മാ​യി ത​ന്നെ​യോ പി​ണ​റാ​യി​യേ​യോ അ​ല്ല പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​നാ​ണു ശ്ര​മം. നേ​തൃ​മാ​റ്റം വ​രു​മെ​ന്നാ​ണ് ഇ​പ്പോ​ൾ പു​തി​യ പ്ര​ചാ​ര​ണം. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റോ ക​മ്മി​റ്റി​യോ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ഒ​രു അ​ജ​ൻ​ഡ​യും നി​ല​വി​ൽ ഇ​ല്ല.

വി​ശ്വാ​സി​ക​ളെ പൂ​ർ​ണ​മാ​യും ത​ള്ളി വ​ർ​ഗീ​യ​ത​യെ പ്ര​തി​രോ​ധി​ക്കാ​നാ​കി​ല്ല. വി​ശ്വാ​സി​ക​ൾ വ​ർ​ഗീ​യ​വാ​ദി​ക​ള​ല്ല. വി​ശ്വാ​സി​ക​ളെ ച​വി​ട്ടു​പ​ടി​ക​ളാ​ക്കി രാ​ഷ്‌​ട്രീ​യ അ​ധി​കാ​ര​ത്തെ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രാ​ണു വ​ർ​ഗീ​യ​വാ​ദി​ക​ൾ. ഈ ​കാ​ര്യം ന​മു​ക്ക് ഉ​ൾ​പ്പെ​ടെ മ​ന​സി​ലാ​കു​ന്നു​ണ്ടെ​ങ്കി​ലും ന​മ്മ​ളെ​ന്തോ തെ​റ്റാ​ണ്, ന​മ്മ​ൾ ഇ​ട​തു​പ​ക്ഷ​മ​ല്ല എ​ന്നൊ​ക്കെ​യാ​ണു പ്ര​ചാ​ര​ണം.

സ​ച്ചി​ദാ​ന​ന്ദ​ൻ അ​ട​ക്ക​മു​ള്ള​വ​ർ അ​തു വ​ള​രെ ല​ളി​ത​മാ​യി പ​ത്തു​വ​ർ​ഷ​മാ​യ​ല്ലോ ഇ​നി മാ​റ​ട്ടെ എ​ന്നു പ​റ​ഞ്ഞു. ചി​ല പാ​ർ​ട്ടി​ക്കാ​ർ​ക്കി​ട​യി​ലും അ​ത്ത​രം ധാ​ര​ണ​യു​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി. ​ര​വീ​ന്ദ്ര​നാ​ഥ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. വാ​സു, അ​നൂ​പ് ഡേ​വി​സ് കാ​ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ന്ന സെ​മി​നാ​ർ സ​മാ​പി​ച്ചു.

Latest News

Corehub Up